Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മത്സരിക്കണമെന്ന്...

കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല :  എം മുകേഷ് എംഎല്‍എ

കൊല്ലം : കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കുമെന്ന്  മുകേഷ്  മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലത്ത് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ആ പരിപാടിയൊക്കെയങ് നിര്‍ത്തിവച്ചേര്. പാര്‍ട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അതാണ് സിപിഎമ്മിന്റെ രീതി. എല്ലാം വ്യക്തമായി പറഞ്ഞതാണ്.

എല്ലാവരും മറച്ചവയ്ക്കുന്ന മറ്റൊരു കാര്യം കൂടി പറയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാന്‍ ഇറങ്ങിപോകുമ്പോള്‍ നമ്മള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്

മലപ്പുറം : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്.പുലർച്ചെ 3 മണിയോടെ മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടം നടന്നത് .മാനന്തവാടിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട്ടുനിന്ന്...

മണിപ്പൂർ വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം

നിരണം/തിരുവല്ല:  വൈ.എം.സി.എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സബ് - റീജൺ  ചെയർമാൻ...
- Advertisment -

Most Popular

- Advertisement -