Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiനിയമന ഉത്തരവ്...

നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലിലാക്കും:സുപ്രീം കോടതി

ന്യൂഡൽഹി :വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണം.വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

2011-ലെ പി.എസ്.സി. ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളില്‍ നടത്താൻ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഈ ഉത്തരവ് റാണി ജോര്‍ജ് മനഃപ്പൂര്‍വം നടപ്പിലാക്കിയില്ലെന്ന് ഹർജിക്കാർ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം

തിരുവല്ല :  ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്....

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

മാവേലിക്കര : ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന്‌ മാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളിൽ  ഡിഗ്രി  ചെയ്തുകൊണ്ടിരിക്കുന്നവർക്കോ ഡിഗ്രി കഴിഞ്ഞവർക്കോ ഇന്റേൺഷിപ് ചെയ്യാം....
- Advertisment -

Most Popular

- Advertisement -