Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsആറ്റിങ്ങലില്‍ യുവാവ്...

ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു കൊന്നു

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ‌ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീതയുടെ ഭർത്താവ് ബാബു പരുക്കുകളോടെ ആശുപത്രിയിലാണ്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.സംഭവസമയത്ത് പ്രീതയും ഭര്‍ത്താവ് ബാബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. അനിൽകുമാർ‌ ഭാര്യയുമായി പിണക്കത്തിലായിരുന്നു.കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ.എം.സി.എ- ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതി തുടക്കമായി

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ  നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശ്ശേരി യോഗക്ഷേമ സ്കൂളിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം...

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം നാളെ

കൊച്ചി : കാലം ചെയ്ത യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ നാളെ 3ന് പുത്തൻകുരിശ് പള്ളിയിൽ നടക്കും.സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ഇന്ന് ആരംഭിച്ചു....
- Advertisment -

Most Popular

- Advertisement -