അഹമ്മദാബാദ് :ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ബിജെപി സ്ഥാനാർഥി മുകേഷ് ദലാലാണ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.ബാക്കിയുണ്ടായിരുന്ന ബിഎസ് പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തു.മെയ് ഏഴിനാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.