Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyപെരുമ്പെട്ടിയിൽ കുറുക്കൻ്റെ...

പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. കുറുക്കൻ്റെ ആക്രമണത്തിൽ തൂങ്ങു പാല വീട്ടിൽ രാജൻകുട്ടി (58) , മകൻ രഞ്ജു (25), തോട്ടുങ്കൽ വീട്ടിൽ രാമൻകുട്ടി (78) എന്നിവർക്ക് പരുക്കേറ്റു. ഇവരെ  റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ വളർത്തു നായ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങിയ രാമൻകുട്ടിയുടെ മുഖത്തേക്ക് ചാടി കുറുക്കൻ ആക്രമിക്കുകയായിരുന്നുവെന്ന് രാമൻകുട്ടിയുടെ മകൻ പറഞ്ഞു. ഇവിടെ നിന്ന് ഓടി മറഞ്ഞ കുറുക്കൻ തൊട്ടടുത്ത വീട്ടിലെ നായയേയും കടിച്ചു. രണ്ടാഴ്ച മുമ്പും ഇവിടെ കുറുക്കൻ്റെ ആക്രമണം നടന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫോൺ ചോർത്തൽ : പി വി അൻവറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ചോർത്തിയെന്ന കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അൻവർ ഫോൺ ചോർത്തിയെന്ന...

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. നാളെ രാവിലെ 10-ന് തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -