തിരുവല്ല : മേപ്രാൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അദ്ധ്യഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ജയ ഏബ്രഹാം, റ്റി.വി വിഷ്ണു നമ്പൂതിരി, ചന്ദ്രൂ എസ് കുമാർ, ഷൈജു എം സി, ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്, എസ് സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ശർമിള സുനിൽ, ഡോക്ടർ ജിസ് മേരി എന്നിവർ പ്രസംഗിച്ചു .






