Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeEducationവിദ്യാര്‍ത്ഥികളില്‍ വായനാശീലം...

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തൽ:  വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക.

ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും.

വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറിനു മുകളിൽ മരം വീണു ഒരാൾ മരിച്ചു

ഇടുക്കി: ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം.കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം നടന്നത്.കാറിനും കെഎസ്ആർടിസി ബസിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം. കാര്‍ യാത്രികനായ രാജകുമാരി...

പന്തീരാങ്കാവ് കേസ് : പരാതിക്കാരി ദില്ലിയിലേക്ക് മടങ്ങി

കൊച്ചി : പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞു.ഇതോടെ...
- Advertisment -

Most Popular

- Advertisement -