Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യദിനാഘോഷം:  ജില്ലയിൽ...

സ്വാതന്ത്ര്യദിനാഘോഷം:  ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട:  ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നാളെ രാവിലെ 9 ന്  പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും.

പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.  വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും. അനുബന്ധമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനമുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് ഒന്നു...

ദേവസ്വം ബോർഡിൽ സമഗ്ര ഓഡിറ്റിങ് നടത്തണം ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ...
- Advertisment -

Most Popular

- Advertisement -