Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഐക്യത്തിന്റെ സന്ദേശം...

ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം: മാതാ അമൃതാനന്ദമയീ ദേവി

ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം. ആ അനശ്വര സംസ്‌കാരത്തിന്റെ നിത്യപ്രകാശമുള്ള പ്രതീകമാണ് ശ്രീരാമനെന്നും മാതാ അമൃതാനന്ദമയീ ദേവി ചുണ്ടിക്കാട്ടി. അയോദ്ധ്യ രാമജന്മഭൂമിയിൽ. ശ്രീരാമനവമിയുടെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമുവും മാതാ അമൃതാനന്ദമയീ ദേവിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദർശനം നടത്തുകയും പൂജകൾ നടത്തുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അമ്മ.

ശ്രീരാമന്റെ ജീവിതവും സ്മരണയും എപ്പോഴും മനുഷ്യഹൃദയങ്ങളെ വിശുദ്ധീകരിക്കട്ടെ. മൂല്യങ്ങൾ ക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, രാമായണവും ശ്രീരാമന്റെ ജീവിതവും നമ്മിൽ ധർമ്മബോധം, ആന്തരിക ശക്തി, നമ്മുടെ പ്രവൃത്തികളിൽ നിസ്വാർത്ഥത എന്നിവ ഉണർത്തുന്നു. അയോധ്യയിൽ ശ്രീരാമ യന്ത്രത്തിന്റെ പവിത്രമായ സമർപ്പണത്തെക്കുറിച്ചുള്ള സന്ദേശത്തിൽ അമ്മ സൂചിപ്പിച്ചു.

അയോദ്ധ്യയിൽ രാമജന്മസ്ഥാനിൽ ഇത്ര പവിത്രവും ഭവ്യവുമായ ക്ഷേത്ര നിർമ്മാണത്തിനുവേണ്ട സാഹചര്യമൊരുക്കാൻ യത്‌നിച്ച വിശ്വാസികൾക്കും ഭക്തർക്കും പ്രവർത്തകർക്കും അമ്മ അനുഗ്രഹം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാവേലിക്കര –  മിനി ജോബ് ഡ്രൈവ് 25 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ്  ജനുവരി 25 ന്  മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി...

തദ്ദേശ വാർഡ് പുനർനിർണയം:ഓർഡിനൻസ് മടക്കി ​ഗവർണർ

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസുകൾ ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോ​ഗം...
- Advertisment -

Most Popular

- Advertisement -