മുംബൈ : എംവി റുവാൻ എന്ന കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ഐഎൻഎസ് കൊൽക്കത്ത എന്ന യുദ്ധക്കപ്പലിൽ ശനിയാഴ്ച മുംബൈയിലെത്തിച്ചു.ഡോക്ക് യാർഡിൽ നിന്ന് കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി.മാർച്ച് 16 ന് കപ്പൽ മോചിപ്പിച്ചതിന് പിന്നാലെ മുഴുവൻ കടൽക്കൊള്ളക്കാരെയും നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു. കപ്പലിലെ 17 ജീവനക്കാരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി ആക്ട് പ്രകാരം കടൽക്കൊള്ളക്കാരെ ഇന്ത്യയിലെത്തിച്ച ശേഷം വിചാരണ ചെയ്യുമെന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു.