ന്യൂഡൽഹി : രാജ്യമെമ്പാടും ഇൻഡിഗോയുടെ വിമാനസർവീസുകൾ താറുമാറായതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടൽ. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു.വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്.
പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കാനായി ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നവംബർ 1 മുതലാണ് നടപ്പാക്കിയത് .പ്രതിവാര വിശ്രമസമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വർധിപ്പിച്ചു.രാത്രി ലാൻഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു.ഈ പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600ലധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതായിരുന്നു പ്രധാന പ്രതിസന്ധി. ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.






