Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂര്‍ വനിത...

ചെങ്ങന്നൂര്‍ വനിത ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍  ഒഴിവ്

ചെങ്ങന്നൂര്‍:  ഗവ വനിത ഐ.ടി.ഐയില്‍  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ  ഒഴിവിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഐ.ടി.യിലോ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം  അല്ലെങ്കിൽ   ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ   കമ്പ്യൂട്ടര്‍ സയന്‍സിലോ, ഐ.ടി.യിലോ ഉള്ള മൂന്നു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം  അല്ലെങ്കിൽ  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ്  പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലുള്ള എന്‍.ടി.സി അല്ലെങ്കിൽ    എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

താൽപര്യമുള്ളവർ  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം മാര്‍ച്ച് 18 ന് രാവിലെ 10.30ന്   അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0479-2457496.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മത്സ്യത്തൊഴിലാളികൾക്ക്  വള്ളങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ : മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനുള്ള അടിസ്ഥാന  സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത്  മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന ഫൈബർ റീ - എൻഫോഴ്സ്ഡ് വള്ളങ്ങളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം:ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം:മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ടുമാസത്തിലേറെയായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -