Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅന്താരാഷ്ട്ര വനിതാ...

അന്താരാഷ്ട്ര വനിതാ ദിനം :  കോട്ടയം നഗരത്തില്‍ വനിത നെറ്റ് വാക്ക്

കോട്ടയം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന ”നിര്‍ഭയ നിശ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്ന് രാത്രി സമയങ്ങളില്‍ സുരക്ഷിതമായി മടങ്ങിയെത്താന്‍ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി കേരളാ പോലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് നിര്‍ഭയ നിശ.

ഇന്നു (ഞായർ )രാത്രി 8 മണിക്ക് കോട്ടയം കലക്ട്രേറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ. പി. എസ് നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ കോട്ടയം ടൗണിലൂടെ വനിതകളുടെ നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കും.

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സാമൂഹിക ബോധവല്‍ക്കരണം ലക്ഷ്യമാക്കി നടത്തുന്ന നൈറ്റ് വാക്ക് പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായ വനിതകളും പരിപാടിയില്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല സഞ്ചാരാവകാശം ഉറപ്പാക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെന്റ് തോമസ് മിഷൻ...

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തിരുവല്ലായ്ക്കും  ചെങ്ങന്നൂരിനും ഇടയിലുള്ള ഓതറ റെയിൽവേ ഗേറ്റ് നാളെ (13) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങൾ മറ്റു വഴികൾ തിരിഞ്ഞു പോകണമെന്ന് റെയിൽവേ അധികൃതർ...
- Advertisment -

Most Popular

- Advertisement -