പത്തനംതിട്ട: വരുന്ന സീസണിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിന് ശേഷം തുലാമാസം 1 ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ ആണ് പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്.
മെമ്മോ ലഭിക്കാത്ത അപേക്ഷകർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണന്ന് അധികൃതർ അറിയിച്ചു.