Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiമഞ്ഞുമ്മൽ ബോയ്സ്...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായി അന്വേഷണ റിപ്പോർട്ട്

കൊച്ചി : സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിനെ നിർമാതാക്കൾ കരുതിക്കൂട്ടി വഞ്ചിക്കുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ മരട് പൊലീസ് കേസെടുത്തത്. പ്രതികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. ഇന്ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന : സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസിന്റെ പരിശോധന

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തി.മാന്നാർ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന്...

ഡൽഹിയിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി,...
- Advertisment -

Most Popular

- Advertisement -