Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruഐപിഎൽ വിജയാഘോഷം...

ഐപിഎൽ വിജയാഘോഷം : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു : ഐപിഎല്ലിലെ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്.

ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ ജനക്കൂട്ടം ദൃശ്യമായിരുന്നു.ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത് എന്നും ആക്ഷേപം ഉയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖാമുഖം പരിപാടിയുമായി തോമസ് ഐസക്

തിരുവല്ല: മുഖാമുഖം പരിപാടികളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഡോ: ടി എം തോമസ് ഐസക്. എൽ ഡി എഫ് പ്രചരണ പരിപാടികളുടെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി...

വീട്ടിലെ പ്രസവത്തിനിടെ മരണം : സഹായിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത്‌ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്. മരിച്ച അസ്മയുടെ...
- Advertisment -

Most Popular

- Advertisement -