Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsദുബായിൽ അമേരിക്കന്‍...

ദുബായിൽ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം

ന്യൂഡൽഹി:  ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് വിവരം.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി.

വലിയ സ്ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോണ്‍സുലേറ്റിന് സമീപം തീജ്വാലകള്‍ കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതർ ഉടൻ തന്നെ തീ അണച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് ചേറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ്(13) മരിച്ചത്.ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ മാതാവ്...

അർത്തുങ്കൽ പള്ളി പെരുന്നാൾ : ജനുവരി 10 മുതൽ

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ  തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാം അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം. ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. ഈ...
- Advertisment -

Most Popular

- Advertisement -