ടെഹ്‌റാൻ : അമേരിക്കയുമായുള്ള യുദ്ധത്തിൽ ഏകദേശ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ .വെടിനിർത്തലിന് സൈനികർക്ക് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി നിർദേശം നൽകിയതായി ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്‌ചെയ്തു. പക്ഷേ, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പരമോന്നത നേതാവിന്റെ പ്രസ്താവനയിൽ പറയുന്നതായും റിപ്പോർട്ടിലുണ്ട്.
വെള്ളിയാഴ്ചയാണ് ഇസ്‍ലാമാബാദിൽ യുഎസ്–ഇറാൻ ചർച്ച നടക്കുന്നത് .ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളിൽ എത്രത്തോളം അനുകൂലമായ തീരുമാനം യുഎസ് എടുക്കും എന്നത് ആശ്രയിച്ചായിരിക്കും സംഘർഷത്തിന്റെ ഭാവി .താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 13.62 ശതമാനം കുറഞ്ഞു.






