Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് റെയിൽവേ...

പാലക്കാട് റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ : അട്ടിമറിയെന്ന് സംശയം

പാലക്കാട് : ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു ക്ലിപ്പുകൾ കണ്ടെത്തിയത് .പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകൾ കണ്ടെത്തിയത് .സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടയര്‍ പൊട്ടി കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പെരിങ്ങമലയില്‍ ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20),...

മെമ്മറി കാർഡ് വിവാദം : കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ

കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി വിവാദം അന്വേഷിച്ച സമിതി. 2018ൽ സിനിമയിൽ മീ ടു വിവാദങ്ങൾ...
- Advertisment -

Most Popular

- Advertisement -