Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsബെയ്‌റൂട്ടിൽ ആക്രമണം...

ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ : ആറ് പേർ കൊല്ലപ്പെട്ടു

ടെൽഅവീവ് : ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ലെബനന്റെ കൂടുതൽ ഉൾഭാഗത്തേക്ക് മുന്നേറുകയാണെന്നും 24 ഗ്രാമങ്ങളിൽനിന്നു കൂടി ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ അറിയിച്ചു.

ഹിസ്ബുല്ലയെ നേരിടാൻ ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു.2006 നുശേഷം ആദ്യമായാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ പോരാടുന്നത്.

കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത് പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത വർധിപ്പിച്ചു. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും അമേരിക്കയും അറിയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരൂരിൽ വൻ എംഡിഎംഎ വേട്ട : മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ , വേങ്ങര...

മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെയുള്ള പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

കൊച്ചി : മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരിയായ നടി അറിയിച്ചു.തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നും തനിക്കെതിരെ ചുമത്തിയ പോക്സോ...
- Advertisment -

Most Popular

- Advertisement -