Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsകർഷകർ ഉന്നയിച്ചിരുന്ന...

കർഷകർ ഉന്നയിച്ചിരുന്ന ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസിന് പരിഹാരം കാണാൻ സാധിച്ചത്  വലിയ രാഷ്ട്രീയ നേട്ടമാണ്: ഡോ സ്റ്റീഫൻ ജോർജ്

തിരുവല്ല: പതിറ്റാണ്ടുകളായി കർഷകർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസ് എം എൽ ഡി എഫിന്റെ ഭാഗമായതിനുശേഷം  പരിഹാരം കാണാൻ സാധിച്ചത് പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ സ്റ്റീഫൻ ജോർജ്. കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം തിരുവല്ല വൈ എം സി എ ഹാളിലെ  കെ എം മാണി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ വിഷയത്തിലെ കൃത്യമായ ഇടപെടലുകളും,ഭൂപതിവ് നിയമ ഭേദഗതിയും,വന്യജീവി സംരക്ഷണം കേരള ഭേദഗതിയും നിറഞ്ഞ മനസ്സോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. വലിയ ആവേശമാണ് കേരള കോൺഗ്രസ് എം ൻ്റെ സ്വാധീനമേഖലളിൽ ഇപ്പോൾ പ്രകടമാകുന്നത്. ഇത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2026 നിയമസഭ തിരഞ്ഞെടുപ്പിലും വലിയതോതിൽ എൽഡിഎഫിന് അനുകൂലമായ വോട്ടുകളായി മാറും.

സർക്കാരിനെതിരെ തെളിവുകൾ ഇല്ലാതെ ആരോപണങ്ങൾ ഉന്നയിക്കുക എന്നതൊഴിച്ച് ജനങ്ങളെ അണിനിരത്തി ഒരു സമരവും സംഘടിപ്പിക്കാൻ യുഡിഎഫിനോ ബിജെപി മുന്നണിക്കോ ഇതേവരെ സാധിച്ചിട്ടില്ല. എൽഡിഎഫിന്റെ സ്വീകാര്യതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

പത്തനംതിട്ട  ജില്ലയിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലധികം കേരള കോൺഗ്രസ് എം ജനപ്രതിനിധികൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  വിജയിച്ചവരുമെന്ന് ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി. പാർട്ടിക്ക് വിജയിക്കാൻ കഴിയുന്ന സീറ്റുകൾ സംബന്ധിച്ച് എൽഡിഎഫ് നേതൃത്വവുമായി വിശദമായ ചർച്ച നടത്തും. ഓരോ പഞ്ചായത്തിലും പാർട്ടിക്ക് മത്സരിക്കാൻ സാധിക്കുന്നു സീറ്റുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മണ്ഡലം പ്രസിഡണ്ട്മാർ ജില്ലാ നേതൃത്വത്തിന് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് നേതൃത്വവുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തും. ജില്ലാ പ്രസിഡൻ്റ് സജി അലക്സ്  അധ്യക്ഷത വഹിച്ചു.

ഉന്നതാദികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, ടി ഓ എബ്രഹാം, മനോജ് മാത്യു ,ജോർജ് എബ്രഹാം, ഷെറി തോമസ്, ജേക്കബ് മാമൻ വട്ടശ്ശേരിൽ, മാത്യു മരോട്ടിമൂട്ടിൽ, ജേക്കബ് ഇരട്ടപുളിക്കൽ,  സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, കുര്യൻ മടക്കൽ, സാം കുളപ്പള്ളിൽ, അജി പാണ്ടികുടി , സന്തോഷ് കുമാർ, മായ അനിൽ കുമാർ , കെ ആർ രാജപ്പൻ, പിന്നെ ബെന്നി മനക്കൽ,തോമസ് മോദി ,എം സി ജയകുമാർ ,ബോസ് തെക്കേടം ,ജോയി ആറ്റുമാലിൽ, കെ രാജു ,ചെറിയാൻ  കോശി, ബേബി തേക്കുംമൂട്ടിൽ വള്ളക്കുളം, എബ്രഹാം തോമസ് ,സജി വിഴലിൽ, പി കെ കുര്യൻ, തോമസ് വർഗീസ്, ബഹനാൻ ജോസഫ് , തോമസ് , പോൾ മാത്യു ,ശർമിള സുനിൽ, വി എം യോഹന്നാൻ , ബാബു പുല്ലേരി കാട്ടിൽ,  മനോജ്  മടുത്തുമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 പേർ മത്സര രംഗത്ത്. മഞ്ചേശ്വരം – കെ സുരേന്ദ്രൻ, ഉദുമ -മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട് – ബൽരാജ് എം, പയ്യന്നൂർ – എ...

ദേവസ്വം ബോർഡിൻ്റെ ജാതി വിവേചനം : എസ് എൻഡിപിയുടെ നേതൃത്വത്തിൽ പെരുനാട് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി 

പത്തനംതിട്ട : ദേവസ്വം ബോർഡിൻ്റെ ജാതി വിവേചനത്തിനെതിരെ എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ പ്രവേശിച്ചു സമരം നടത്തി. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ...
- Advertisment -

Most Popular

- Advertisement -