Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കുട്ടികളെ മുഖ്യധാരയിൽ...

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളെ  മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ ബഡ്‌സ് കലോത്സവം ‘തില്ലാന 2026’ അബാൻ ആർക്കേഡ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി കുട്ടികൾക്ക് മാനസിക, ബൗദ്ധിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ അധ്യക്ഷത വഹിച്ചു.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യപരിശീലനവും പരിപാലനവും ലക്ഷ്യമാക്കി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചത്. ജില്ലയിലെ 12 ബഡ്സ് സ്കൂളുകളിൽ നിന്നായി 150 ഓളം മത്സരാർഥികളാണ് മാറ്റുരച്ചത്. 15 സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കാണ് അബാൻ ഓഡിറ്റോറിയം വേദിയായത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു .രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന്...

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്.ഡിസംബര്‍ 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. തിരുവനന്തപുരം,...
- Advertisment -

Most Popular

- Advertisement -