Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കുട്ടികളെ...

ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം – ദയാഭായി

തിരുവല്ല: പാർശ്വവത്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരും എൻഡോ സൾഫാൻ ഉപയോഗത്തിലൂടെ ദുരിതമനുഭവിക്കന്നവരെയും സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സമൂഹത്തിൻ്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ദയാഭായി ഉദ്ബോധിപ്പിച്ചു. സമന്വയ മത സൗഹൃദ വേദിയുടെ നേതൃത്വത്തിൽ  ഡിസംബർ 17ന് തിരുവല്ലയിൽ തീയതി നടത്തുന്ന ജില്ലയിലെ വിവിധ സ്പെഷ്യൽ സ്‌കൂബുകളിലെ ഭിന്നശേഷി കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും പങ്കെടുക്കുന്ന  ഒപ്പം – 2024 ന്റെ ഭാഗമായി നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാഭായി.

യോഗത്തിൽ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ വർഗീസ് മാമൻ. എം സലീം, അഡ്വ കെ പ്രകാശ് ബാബു, ഡോ സജി കുര്യൻ, സാമുവൽ ചെറിയാൻ, ബാബു കല്ലിങ്കൽ, പി എം അനീർ, ഷിബു പുതുക്കരി, ഷാജി മാത്യു, സിബി തോമസ്, ജോയി ജോൺ, ജോയി പര്യാരത്ത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 12 ന് തുടങ്ങും

തിരുവല്ല: ബാലഗോകുലം  49 - മത് സംസ്ഥാന വാർഷിക സമ്മേളനം 12,13,14 തീയതികളിൽ  കുമ്പനാട് ലോയൽ കൺവൻഷൻ സെൻ്ററിൽ (ശബരീപുരി) നടക്കും. 12 ന് രാവിലെ 10ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സംസ്ഥാന നിർവാഹക...

ഷഹനയുടെ ആത്മഹത്യ:പ്രതി റുവൈസിന്റെ തുടർ പഠനം ഹൈക്കോടതി തടഞ്ഞു

കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ്...
- Advertisment -

Most Popular

- Advertisement -