തിരുവല്ല: നിരണം ജാമിയ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷവും സനദ് ദാന സമ്മേളനവും ഇന്ന് മുതൽ 26 വരെ നിരണം അൽ ഇഹ്സാൻ ക്യാമ്പസിൽ നടക്കും.24ന് വൈകിട്ട് 4 മണിക്ക് പ്രധാന മുദരിസ് സൈദലവി ഫൈസി പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിക്കും.തുടർന്ന് ആത്മീയ സമ്മേളനം സയ്യിദ് സൈനുദ്ധീൻ അൽ ബുഖാരി ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്യും.
25 ന് രാവിലെ 10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉമ്മർ കുരുക്കൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന വനിതാ ക്ലാസിന് മുഹമ്മദ് ശമ്മാസ് നൂറാനിയും, രാത്രി 7 മണിക്ക് ബുർദ്ദ മജ്ലിസും ഇശൽ വിരുന്നും സ്വാദിഖ് അലി ഫാളിലി ഗൂഡല്ലൂർ, സയ്യിദ് ഇബ്രാഹീം മൻസൂർ അൽ ബുഖാരി തങ്ങൾ താത്തൂർ
എന്നിവർ നേതൃത്വം നൽകും.
26 ന് ഉച്ചയ്ക്ക് 2 മണിക്ക് പണ്ഡിത സമ്മേളനം അർഷാദ് നൂറാനി കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,
അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, എസ്. വൈ.എസ് സംസ്ഥാന ജനൽ സെക്രട്ടറി ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ പ്രസംഗിക്കും
തുടർന്ന് സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പിയും, ചോരാത്ത വീട് പദ്ധതിയും സിൽവർ ജൂബിലി പദ്ധതിയുടെയും ഉദ്ഘാടനം മാത്യൂ ടി തോമസ് എം.എൽ.എ യും നിർവ്വഹിക്കും. ഇഹ്സാനി ബിരുദം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്ക് നൽകുന്ന സനദ് ദാനം കാന്തപുരം എ.പി.അബൂക്കർ മുസ്ലിയാർ നിർവ്വഹിക്കും.
സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, അൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഡോ പി എ അലി അൽ ഫൈസി, ജനറൽ കൺവീനർ എം സലിം, പി എ ഷാജഹാൻ, കെ എ കരീം, സി എം സുലൈമാൻ, ടി എം താഹ കോയ, ഹാഫിള് ഷുഹൈബ് എന്നിവർ അറിയിച്ചു