ശ്രീനഗർ: ജമ്മു കശ്മീരിന് ഉടൻ സംസ്ഥാന പദവി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഉധംപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഇവിടുത്തെ എംഎൽഎമാരിലൂടെയും മന്ത്രിമാരിലൂടെയും പങ്കിടാൻ ജനങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഇന്ത്യയിലെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാൻ സാധിക്കില്ല. 60 വർഷത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.അദ്ദേഹം പറഞ്ഞു .