കൊച്ചി: സംസ്ഥാനത്ത് മൂല്ലപ്പൂ വില പുതിയ റിക്കാര്‍ഡിലേക്ക്. ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി. കഴിഞ്ഞ വര്‍ഷമിത് കിലോയ്‌ക്ക് 4000 രൂപയായിരുന്നു. ഒരു മുഴം മൂല്ലപ്പൂ വില മൊത്ത വിപണിയില്‍ 100-120 രൂപയും ചില്ലറ വിപണിയില്‍ 150- 175 രൂപയുമായി. ഓണ വിപണി വിലയേക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച മൂല്ലപ്പൂ വില കിലോയ്‌ക്ക് 2000 രൂപയായിരുന്നു. വിവാഹം, ഉത്സവകാലം, പൊങ്കല്‍ ആഘോഷം, ഉല്പാദന കുറവ്, ഉയര്‍ന്ന ആവശ്യം എന്നിവയാണ് പെട്ടെന്നുള്ള വിലക്കുതിപ്പിനിടയാക്കിയതെന്നാ
തമിഴ്‌നാട്ടില്‍ പലയിടത്തും മുല്ലപ്പൂ വില കിലോയ്‌ക്ക് 12,000 രൂപ വരെയായി വര്‍ധിച്ചിട്ടുണ്ട്. ഇനിയും വില കൂടുമെന്നാണ് വ്യപാര കേന്ദ്രങ്ങള്‍ പറയുന്നത്. മുല്ലപ്പൂ ലഭ്യത കുറവിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് കേരള വിപണിയിലേക്ക് പൂ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.






