Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsകെ-ടെറ്റ്: സുപ്രീം...

കെ-ടെറ്റ്: സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം. കെ ടെറ്റ് നിർബന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

നിലവിലെ വിധി നടപ്പിലാക്കിയാല്‍ 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസില്‍ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇവർക്ക് വിരമിക്കല്‍ വരെ സേവനത്തില്‍ തുടരാൻ അനുമതി നല്‍കണം.

കെ-ടെറ്റ് വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അധ്യാപകരുടെ കാര്യക്ഷമത ഇതിനകം തെളിയിക്കപ്പെട്ടതാണ്. NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകള്‍ ഉള്ള അധ്യാപകർക്ക് കെ-ടെറ്റില്‍ നിന്നും സ്ഥിരമായി ഇളവ് നല്‍കണം. എന്നിവയാണ് സർക്കാരിന്റെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പെടെ ആറ് പുനഃപരിശോധന ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീം കോടതിയിലുള്ളത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.

അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിച്ചത്. കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നായിരുന്നു നീക്കത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ വിശദീകരണം. സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി...

103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി...
- Advertisment -

Most Popular

- Advertisement -