Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiകൈലാസ-മാനസസരോവർ യാത്ര...

കൈലാസ-മാനസസരോവർ യാത്ര :  അഞ്ചുവർഷത്തിന്  ശേഷം ആദ്യ ഇന്ത്യൻ സംഘം മാനസസരോവറിലെത്തി

ന്യൂഡൽഹി: കൈലാസ പർവ്വതത്തിലും മാനസസരോവർ തടാകത്തിലും പ്രാർത്ഥിക്കാൻ  ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച പുണ്യസ്ഥലത്ത് എത്തിയതായി ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയിലെ സിസാങ് (ടിബറ്റ്) സ്വയംഭരണ പ്രദേശത്തുള്ള ലേക് മാപാം യുൻ ത്സോ (മാനസരോവർ)യിൽ തീർത്ഥാടകരുടെ ആദ്യ സംഘം എത്തിയത്.

ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് എക്‌സിൽ പോസ്റ്റ് ചെയ്തു. അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പുണ്യസ്ഥലം സന്ദർശിക്കുന്ന ആദ്യ സംഘമാണിത്. കൈലാസ പർവ്വതത്തിലേക്കും മനസസരോവറിലേക്കുമുള്ള ആദ്യ യാത്രയിൽ  36 തീർത്ഥാടകരാണ് ഉള്ളത്. കിഴക്കൻ ലഡാക്ക് സംഘർഷത്തിനു പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം വഷളായത്തോടെ 2020 മുതൽ കൈലാസ- മാനസസരോവർ യാത്രനിർത്തിവച്ചിരുന്നു.

കഴിഞ്ഞ വർഷം  റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ബന്ധം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായാണ് അഞ്ചുവർഷത്തിന് ശേഷം കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് വേട്ട ; തലയ്‌ക്ക് 1 കോടി വിലയിട്ട നേതാവ് ഉള്‍പ്പെടെ 3 പേരെ വകവരുത്തി സുരക്ഷാ സേന

റാഞ്ചി : ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു . തലയ്‌ക്ക് 1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് സഹദേവ് സോറന്‍ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ്...

ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : പമ്പാതീരത്ത് ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisment -

Most Popular

- Advertisement -