Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് കളമെഴുത്ത്...

സന്നിധാനത്ത് കളമെഴുത്ത് തുടങ്ങി

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് കളമെഴുത്തിന് തുടക്കമായി. മാളികപ്പുറത്തെ മണിമണ്ഡപത്തിലാണ് മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് കളമെഴുത്ത് നടക്കുന്നത്. അയ്യപ്പന്റെ ഓരോ ഭാവങ്ങളാണ് ഓരോ ദിവസവും കളമെഴുതുന്നത്. ബാലമണികണ്ഠവേഷമായിരുന്നു മകരവിളക്ക് ദിനത്തില്‍ കളമെഴുതിയത്.

ഇന്നലെ (15) വില്ലാളി വീരന്‍, ഇന്ന് (16) രാജകുമാരന്‍, നാളെ (17) പുലിവാഹനന്‍, സമാപനദിനമായ ജനുവരി 18ന് തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെയുമാണ് കളമെഴുതുക. റാന്നി കുന്നയ്ക്കാട്ട് കുറുപ്പുമാരുടെ കുടുംബമാണ് പരമ്പരാഗതമായി സന്നിധാനത്ത് ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

മകരവിളക്കിന് ശേഷമുളള പ്രധാന അഞ്ച് ചടങ്ങുകളായ കളമെഴുത്ത്, പാട്ട്, എഴുന്നള്ളത്ത്, നായാട്ടുവിളി, ഗുരുതി എന്നിവയില്‍ നായാട്ടുവിളി ഒഴികെയുള്ളവ നിര്‍വഹിക്കുന്നത് ഇവരാണ്. മാളികപ്പുറത്ത് കളമെഴുതിയതിന് ശേഷം എഴുന്നളളത്ത് സന്നിധാനത്ത് എത്തുന്നു. തിരിച്ച് മാളികപുറത്തെത്തി കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങ് അവസാനിക്കും. ജനുവരി 19 നാണ് മാളികപ്പുറത്ത് ഗുരുതി നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

പത്തനംതിട്ട : ശബരിമല തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശേരിക്കര പാലത്തിന് സമീപത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വൈദ്യുതാഘാതമേറ്റത്. പാലത്തിൽ കിടന്നിരുന്ന...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 153 ആയി

വയനാട് : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 153 ആയി. 91 പേരെ കാണാതായി.ആറ് മണിയോടെ ഇന്നത്തെ രക്ഷാദൗത്യം പുനരാരംഭിച്ചു .4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍...
- Advertisment -

Most Popular

- Advertisement -