പത്തനംതിട്ട: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ച്ചയോടനുബന്ധിച്ച് നാളെ (2) ഉച്ചകഴിഞ്ഞ് 03.30 മുതൽ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
പത്തനാപുരം ഭാഗത്ത് നിന്നും കോന്നിക്കും പത്തനംതിട്ടക്കും പോകുന്ന വാഹനങ്ങൾ പത്തനാപുരം ഏഴംകുളം കൊടുമൺ വഴി പോകേണ്ടതും, തിരിച്ച് പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് മലയോര ഹൈവേ വഴി പോകുന്നവ നെടുമൺകാവിൽ തിരിഞ്ഞ് ഒറ്റത്തേക്ക് കൊടുമൺ ഏഴംകുളം വഴി പോകേണ്ടതുമാണ്.