കാസർഗോഡ് : ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. മണ്ണിനടിയില്‍ പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിലായ കാർ പുറത്തെടുത്തു. ഇതിനു മുൻപും വീരമലക്കുന്നിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു.