കവിയൂർ ദേശത്തിലെ വിവിധ സാമുദായിക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി മഹാഗണേശ പ്രതിഷ്ഠ നടക്കുന്ന കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6ന് യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരുടെ മുഖ്യകാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കും.
ശനിയാഴ്ച പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി ഡോ. ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും .
ഇതിനോടനുബന്ധിച്ച് പുലർച്ചെ 5ന് മിഴിതുറക്കൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് പുരാണ പാരായണം ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട് , വൈകിട്ട് 6ന് ഗണേശ വിഗ്രഹ പൂജയും തുടർന്ന് ദീപാരാധന, രാത്രി 8ന് ഭജനയും നടക്കും .
ഞായറാഴ്ച രാവിലെ 8മുതൽ പുരാണ പാരായണം , ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായക പൂജ എന്നിവ ഉണ്ടാകും. വൈകിട്ട് 6ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും.