തിരുവല്ല : കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10,11 തീയതികളായി തിരുവല്ല ബിലീവിയസ് ചർച്ച് യൂത്ത് സെൻറർ ഹാളിൽ നടക്കും. 10-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ, 9 .30ന് സംസ്ഥാന പ്രസിഡണ്ട് എസ് വിജയകുമാർ പതാക ഉയർത്തും. 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. 11:45ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും.
തുടർന്ന് ജനറൽ സെക്രട്ടറി എം എസ് മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനവും യാത്രയയപ്പും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡി. എൻ അനിത അധ്യക്ഷത വഹിക്കും. 11-ാം തീയതി രാവിലെ 9ന് പ്രതിനിധി സമ്മേളനം, ചർച്ച, മറുപടി, അംഗീകാരം എന്നിവ നടക്കും. ശ്രീധരൻ മേലേത്തൊടി, കല വൈ പവിത്രൻ, പി വിനോദ് കുമാർ, വി എസ് ഷൈജു, ബി ബിജൽ കുമാർ, കെ ജി ശ്രീകുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും. 12 മണിക്ക് സംസ്ഥാന കൗൺസിൽ യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
സംസ്ഥാന പ്രസിഡൻ്റ് എസ് വിജയകുമാർ, ട്രഷറർ എസ് രാജേഷ് കുമാർ, സ്വാഗത സംഘം ചെയർമാൻ എസ് സുരേഷ് കുമാർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി ഡോൾസി വർഗീസ്, സ്വാഗത സംഘം കൺവീനർ ഷൈജു ചെറിയാൻ, ജോ. കൺവീനർ പോൾ അലക്സ്, ട്രഷറർ മഞ്ചു ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.