അടൂർ: കേരള എൻജിഒ അസോസിയേഷൻ 49-മത് സംസ്ഥാന സമ്മേളനത്തിന് അടൂരിൽ തുടക്കമായി. ഉമ്മൻ ചാണ്ടി നഗറിൽ (ഗീതം ഓഡിറ്റോറിയം) ഇന്ന് രാവിലെ നടന്ന സംസ്ഥന കൗൺസിൽ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം.ജെ.തോമസ് ഹെർബിറ്റ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്, സെക്രട്ടറി ഷിബു മണ്ണടി എന്നിവർ പങ്കെടുത്തു.
തുടർന്ന് സാമ്പത്തിക പ്രതിസന്ധി സർക്കാരിനോ സർക്കാർ ജീവനക്കാർക്കോ എന്ന വിഷയത്തിൽ നടന്ന സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ, പി.സി.വിഷ്ണുനാഥ് എംഎൽഎ, മേരി ജോർജ്, വി.എൽ.രാകേഷ് കമൽ, പി.എസ് വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് കെഎസ്ആർടിസി കോർണറിൽ നടന്ന പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ എം.എം.നസീർ, അഡ്വ ജി.സുബോധൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ, സംസ്ഥാന സെക്രട്ടറി ബി.പ്രദീപ് കുമാർ, ഏഴംകുളം അജു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കലാസന്ധ്യയും അരങ്ങേറി.