കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം ജനുവരി 25-ന് രാവിലെ 9.30 മുതൽ കോട്ടയം പരിഷത്ത് ഭവനിൽ ചേരുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തക അഡ്വ. മനിത മൈത്രി വാർഷികം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻ്റ് ഡോ. ജിഷ മേരി മാത്യു അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ സംസ്ഥാന നിർവാഹ സമിതി അംഗം ജോജി കൂട്ടുമ്മേൽ സംഘടനാ രേഖ അവതരിപ്പിക്കും. മേഖലാ സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും ട്രഷറർ പി.എം അനിൽ കണക്കും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.






