തൃശ്ശൂർ : 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. 25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.ജനുവരി 18നു കലോത്സവം സമാപിക്കും.






