Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകേരള സർവകലാശാല...

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : ക്യാംപസിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും ഇടത് സംഘടനകളും തമ്മിൽ തർക്കം.വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി. സർവകലാശാലയിൽനിന്ന് പുറത്തേക്ക് പോകാനിരുന്ന വിസിയെ പ്രതിഷേധക്കാർ ഖരാവോ ചെയ്തു.

12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.15 വോട്ട് സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും നല്കിയ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട് .കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടെയും കോൺഗ്രസിന്റെയും മറ്റു പാർട്ടികളുടെയും നിലപാട്.എന്നാൽ വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടകൾ രംഗത്തെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു.ആർകെ പുരത്തുള്ള ഡൽഹി...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത:കണ്ണൂരിൽ യെലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര...
- Advertisment -

Most Popular

- Advertisement -