Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ മണ്ണെണ്ണ...

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും  ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട്  വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനില്‍ പറഞ്ഞു.

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്തെ സ്പോർട്സ് ഹോസ്റ്റലിൽ കായിക വിദ്യാർത്ഥിനികളെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ കായിക വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി പത്താം...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ചണ്ഡീഗഢ് : പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിനും ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതിനും ഒരാളെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.തരൺ...
- Advertisment -

Most Popular

- Advertisement -