ഒട്ടാവ : വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. കോൺസുലേറ്റ് ഓഫിസ് ഉപരോധത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു .വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കോൺസുലേറ്റിലേക്ക് ഇന്ത്യൻ, കനേഡിയൻ പൗരൻമാർ വരരുതെന്നും ഖലിസ്ഥാൻ ഭീകരർ മുന്നറിയിപ്പ് നൽകി.
ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് അവർ പ്രസ്താവനയില്‍ ആരോപിച്ചു. ഒരിടവേളക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിച്ചതിനിടെയാണ് ഖലിസ്ഥാൻ ഭീകര സംഘടനയുടെ ഭീഷണി.






