Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ നിന്ന്...

വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകൾ പിടികൂടി

വയനാട് : വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി.തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാ‍ഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടിച്ചത്. രാഹുൽ, പ്രിയങ്ക,സോണിയ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ കിറ്റുകളിലുണ്ട് .കര്‍ണാടക കോണ്‍ഗ്രസിന്റെ പേരും കിറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് നൽകാനെന്ന് ഭക്ഷ്യ കിറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ദുരന്ത ബാധിതർക്കായി വിതരണം ചെയ്യാൻ എത്തിച്ച കിറ്റാണെന്നും തിരഞ്ഞെടുപ്പിന് ശേഷം വിതരണം ചെയ്യാനായി സൂക്ഷിച്ചു വച്ചതാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നതെന്നുമാണ് കോൺഗ്രസ് വിശദീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍...

ഡോ സുകുമാർ അഴീക്കോട് ആദർശത്തിൻ്റെ ആൾരൂപം : പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -