Monday, April 13, 2026
No menu items!

subscribe-youtube-channel

HomeSpiritualക്നാനായ കൺവെൻഷന് ...

ക്നാനായ കൺവെൻഷന്  ഇന്ന് തുടക്കം

തിരുവല്ല: ക്നാനായ അതിഭദ്രാസനം ക്നാനായ സുവിശേഷ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള ക്നാനായ കൺവൻഷൻ ഇന്നു(5) മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും.

ഇന്ന് വൈകിട്ട് 5 ന് വൊളന്റിയേഴ്സ് മീറ്റോടെ കൺവൻഷൻ തുടക്കമാകും. തുടർന്ന്  സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.  സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ. ബെന്നി ഏബ്രഹാം മാമലശ്ശേരിയുടെ അധ്യക്ഷത വഹിക്കും.

സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിനുള്ള സംഭാവന സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ കൈമാറും. തിരുവനന്തപുരം പാറ്റൂർ സെന്റ് ഇഗ്നാത്യോസ് ക്നാനായ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സുവിശേഷ സമാജം ഭവന ദാന പദ്ധതിക്കുള്ള സംഭാവന ഇടവക വികാരിയും ഭാരവാഹികളും കൈമാറും.

ഡോ റൂബിൾ രാജ് വചനപ്രഘോഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ റവ. ബോബി മാത്യു, ഫാ. ജേക്കബ് മഞ്ഞളി, ഫാ. സരീഷ് തോണ്ടാംകുഴിയിൽ, റവ കെ ഇ വർഗീസ് എന്നിവർ വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 10ന് സിസ്റ്റർ മരിയയുടെ അധ്യക്ഷതയിൽ കൂടുന്ന വനിതാ സംഗമത്തിന് ഡോ.ജോസ് ജോസഫ് പ്രസംഗിക്കും.  ദിവസവും ധ്യാനവും പ്രാർത്ഥനയും സുവിശേഷ സമാജം ക്വയർ ടീമിന്റെ ഗാനശുശ്രൂഷയും  ഉണ്ടായിരിക്കും.

കൺവൻഷന്റെ വിപുലമായ ഒരുക്കത്തിന് വൈസ് പ്രസിഡണ്ട് ഫാ.ബെന്നി എബ്രഹാം മാമലശ്ശേരിൽ, ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, ജനറൽ കൺവീനർ എംപി തോമസ് മംഗലത്ത്, ട്രസ്റ്റീ, സജി മുണ്ടക്കൽ ഫിനാൻസ് കൺവീനർ ഇ എ അലക്സാണ്ടർ ഇടയാടിയിൽ എന്നിവർ നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി

ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. സിനിമ മേഖലയിലെ പരമോന്നത ബഹുമതിയാണ് മോഹൻലാൽ ഏറ്റുവാങ്ങിയത്. മികച്ച സഹനടിക്കുള്ള...

പത്തനംതിട്ട ജില്ലയിലെ ബിജെപി മണ്ഡലം അദ്ധ്യക്ഷൻമാരെ പ്രഖ്യാപിച്ചു

പത്തനംതിട്ട:  ജില്ലയിലെ ബിജെപി മണ്ഡലം അദ്ധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. തിരുവല്ല - രാജേഷ് കൃഷ്‌ണ.ജി, മല്ലപ്പള്ളി - ടിറ്റു തോമസ്, ആറന്മുള - ദീപ ജി നായർ, പത്തനംതിട്ട - വിപിൻ വാസുദേവ്, റാന്നി - അനീഷ്...
- Advertisment -

Most Popular

- Advertisement -