Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലം കളക്ടറേറ്റ്...

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി.  തമിഴ്നാട് സ്വദേശികളായ അബ്ബാസലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.  നാലാം പ്രതി ഷംസുദ്ദീനെ വെറുതേ വിട്ടു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരാണ് പ്രതികൾ . കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്‌ വിധിപറഞ്ഞത്

2016 ജൂൺ 15-നായിരുന്നു കളക്ടറേറ്റിന് സമീപത്ത് ഉപയോ​ഗിക്കാതെ കിടന്നിരുന്ന ജീപ്പിൽ സ്ഫോടനം നടന്നത്. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി ഒരാൾക്ക് പരിക്കേറ്റിരുന്നു. യുഎപിഎ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ചലച്ചിത്ര അവാർഡ് : പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും മികച്ച നടിമാര്‍

തിരുവനന്തപുരം : 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവർ മികച്ച നടിമാരായി. കാതലാണ്...

7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി.പ്രായപൂർത്തിയാകുന്നതിനു മുൻപ് നടി തന്നെ സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ഡിജിപിക്ക് പരാതി...
- Advertisment -

Most Popular

- Advertisement -