പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ് സോമയാഗം നടന്നത്. യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
ഹിന്ദു വൈദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗങ്ങളിൽ ഒന്നായാണ് അതിരാത്രം പരിഗണിക്കപ്പെടുന്നത്. പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം. അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു.
അതിരാത്ര സംയോജനത്തിനായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരി ചെയർമാനായുള്ള സ്വാഗത സംഗം രൂപീകരിച്ചിട്ടുണ്ട്. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷൻ ആണ് അതിരാത്രത്തിന്റെ സംഘാടകർ