Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം : ഒരു സ്ത്രീ മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന്‌ ശേഷമാണ് കണ്ടെത്തിയത്.

മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിന്ദുവും ഭർത്താവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത് . പതിനാലാം വാര്‍ഡിന്റെ മൂന്നാം നിലയിലേക്ക് കുളിക്കുന്നതിന് വേണ്ടിയാണ് ബിന്ദു പോയത് .തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി അറിയിച്ചതോടെ തിരച്ചിൽ നടത്തുകയായിരുന്നു .അതേസമയം ,രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആക്ഷേപമുയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരേഷ് ഗോപി തൃശൂരിലെത്തി : ബിജെപി  പ്രവര്‍ത്തകര്‍ സ്വീകരിച്ചു

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. രാവിലെ 9.30 ഓടെ വന്ദേഭാരതിൽ എത്തിയ അദ്ദേഹത്തെ  ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ്  സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക്...

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു.  സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലായിരുന്നു പ്രഖ്യാപനം. 75 വയസ് പൂർത്തിയായ ആർച്ച് ബിഷപ്പ് മാർ...
- Advertisment -

Most Popular

- Advertisement -