Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെ.പി.സി.സി പ്രസിഡന്റും...

കെ.പി.സി.സി പ്രസിഡന്റും പുതിയ ഭാരവാഹികളും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ചു

കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ  സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരും  കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ്  നാട്ടകം സുരേഷ്, നഗരസഭാ കൗൺസിലറും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ  ടോം കോര, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു : റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ.പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത് .നാല് വർഷം...

മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

ഇലവുംതിട്ട : മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. മന്ത്രി വീണ ജോർജ്  ഒരു വർഷം നീണ്ടു നിൽക്കുന്ന  ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ...
- Advertisment -

Most Popular

- Advertisement -