Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഓണക്കാലത്തെ യാത്ര...

ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു

തിരുവനന്തപുരം : ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു.  ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാല്‍പ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും.

കെഎസ്ആര്‍ടിസിക്ക് 2019 നുശേഷം ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക് ബസുകള്‍ എന്നിവ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടര്‍വര്‍ഷങ്ങളിലും ബസുകള്‍ വാങ്ങിയിരുന്നെങ്കിലും അവ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. ഇത്തവണ സ്വിഫ്റ്റിലും ബസുകള്‍ ലഭിക്കും.

എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍ എന്നീ മൂന്നു വിഭാഗത്തിലാണ് ബസുകള്‍. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരു നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്‍ ലൈറ്റിങ്ങുമുണ്ട്.

സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് സ്പേസ് എന്നിവയുമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകളില്‍ 50 സീറ്റുണ്ടാകും. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി അഞ്ച് കാമറയും സ്ഥാപിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ നിറമാണെങ്കിലും ഡിസൈനില്‍ മാറ്റമുണ്ട്. മള്‍ട്ടി ആക്സില്‍ വോള്‍വോ എസി സീറ്റര്‍, ഒമ്പത് മീറ്ററിന്റെ ഓര്‍ഡിനറി ബസ് എന്നിവയും ഉടന്‍ എത്തും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ 164 ബസുകള്‍ ഈ മാസം പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.

ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.  പുതിയ ബസുകള്‍ കനകക്കുന്നില്‍ 22 മുതല്‍ 24 വരെ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശേരി ജില്ലാ കോടതിയാണ്...

ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത് .ഇവരുടെ ശരീരത്തില്‍ നിന്ന് സിറിഞ്ച് കുത്തിവെച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍...
- Advertisment -

Most Popular

- Advertisement -