Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകുടംബശ്രീ ദേശീയ...

കുടംബശ്രീ ദേശീയ സരസ് മേള 2025: ചെങ്ങന്നൂരിൻ്റെ സംസ്കൃതി വിളിച്ചോതി വിളംബര ജാഥ  

ചെങ്ങന്നൂർ: പ്രദർശന വിപണന  മേളയായ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വരവ് വിളിച്ചോതി വർണാഭമായ വിളംബര ഘോഷയാത്രക്കാണ്  ചെങ്ങന്നൂർ നഗരം ഇന്ന്  സാക്ഷ്യം വഹിച്ചത്. പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ടിൽ നാല് മണിക്ക് സംഘാടക സമിതി ചെയർമാനും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ  സജി ചെറിയാൻ  ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.  ചെങ്ങന്നൂർ ഗവ. ഐ ടിഐ യിൽ നിന്നും ആരംഭിച്ച ജാഥ നഗരസഭ അധ്യക്ഷ ശോഭ വർഗ്ഗീസും ഫ്ളാഗ് ഓഫ് ചെയ്തു

ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ ഗ്രൗണ്ട്,  പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ട് എന്നിവടങ്ങളിൽ നിന്നും ആരംഭിച്ച ജാഥകളിൽ  12,000 കുടുംബശ്രീ വനിതകളാണ് പങ്കെടുത്തത്. 80 സിഡിഎസ് ചെയർപേഴ്സൺമാർ  സരസ് മേളയുടെ പതാകയേന്തി മുൻനിരയിൽ ഉണ്ടായിരുന്നു.

കഥകളി, തെയ്യം , നാടൻ കലാരൂപങ്ങൾ, പുലികളി , കുട്ടികളുടെ സ്കേറ്റിംഗ്, ശിങ്കാരി കാവടി, പാവകളി , ആദിവാസി  നൃത്തം, ബാൻ്റ് . പഞ്ചവാദ്യം, ചെണ്ടമേളം, വനിതകളുടെ കോൽക്കളി,മുത്തുകുടകൾ, അമ്മൻ കുടം,  കേരളത്തിൻ്റെ പരമ്പരാഗത വേഷമണിഞ്ഞ കുട്ടികൾ, ,വിവിധ സി.ഡി.എസുകള്‍ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ  എന്നിവയെല്ലാം ജാഥയുടെ ഭാഗമായി.

ഐ.ടി .ഐ  ഗ്രൗണ്ടിൽ ചെങ്ങന്നൂർ നഗരസഭ, ചെന്നിത്തല, ആലാ , വെൺമണി, മുളക്കുഴ പഞ്ചായത്തുകളിലെയും പഴവന ഗ്രൗണ്ടിൽ ബുധനൂർ ,പാണ്ടനാട്, ചെന്നിത്തല, മാന്നാർ, ചെറിയനാട്, പുലിയൂർ ,തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെയും വനിതകളാണ് ജാഥയിൽ അണിനിരന്നത്. ഇരു ജാഥകളും നന്ദാവനം ജംഗ്ഷനിൽ സംഗമിച്ച്  മേള നടക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു.

തുടർന്ന് കേരളീയ വേഷമണിഞ്ഞ 1500 ഓളം കുടുംബശ്രീ വനിതകളുടെ കൂട്ടപ്പാട്ട് അരങ്ങേറി. ചേർത്തല രാജേഷിൻ്റെ  പുല്ലാംങ്കുഴൽ ഫ്യൂഷനും തുടർന്ന് നടന്നു.

കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എസ് രഞ്ജിത്ത്, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ജനപ്രതിനിധികൾ,  മേളയുടെ വിവിധ കമ്മറ്റികളുടെ ചെയർമാൻമാർ, ജനറൽ കൺവീനർമാർ, കൺവീനർമാർ, ജോ: കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

മേളയുടെ ഉദ്ഘാടനം 20 ന്   വൈകിട്ട്  അഞ്ചിന്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം. ബി. രാജേഷ്  നിര്‍വ്വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ​ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും​.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ...

പഠന ഉപകരണം വിതരണം നടത്തി

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,...
- Advertisment -

Most Popular

- Advertisement -