Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaകുറ്റൂർ പാണ്ടിശ്ശേരിഭാഗം...

കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവ. എൽ പി സ്കൂൾ  വാർഷികാഘോഷവും കിഡ്സ് ഗ്രാജുവേഷൻ സെറിമണിയും

തിരുവല്ല:  കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവ. എൽപി സ്കൂൾ 110-)o വാർഷികാഘോഷം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു.  യുകെജിയിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടാൻ പോകുന്ന വിദ്യാർത്ഥികളുടെയും നാലാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികളുടെയും കിഡ്സ് ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചത് .

പിടിഎ പ്രസിഡണ്ട് ഷിജിമോൾ  അധ്യക്ഷത വഹിച്ചു.   വാർഡ് മെമ്പർ  സാറാമ്മ കെ വർഗീസ്, പ്രധാന അധ്യാപിക സുജാ ജോൺ, വി ആർ രാജേഷ്, പി ഐ ഐസക്ക്, എം ആർ പരമേശ്വരൻ പിള്ള, വി എം അശോക് കുമാർ, ടി കെ സുകുമാരൻ, വി എം ദിലീപ് കുമാർ, ഉഷാകുമാരി പി, സുമാദേവി, മറിയാമ്മ ജോസഫ്, ശ്രീജ ടി ആർ, ജസ്റ്റിൻ രാജ്, ലേഖ ആർ, സംതൃപ്തി ആർ നായർ, പി ഒ ഗോപി,ജോസഫ് ജോസഫ്, പുഷ്പാ ദേവി എന്നിവർ പ്രസംഗിച്ചു.

പഠനരംഗത്തും കലാ -കായികമേളയിലും ജില്ലയിലും സ്കൂളിലും മികച്ച വിജയം കൈവരിച്ചവർക്കും സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ട്രോഫിയും ക്യാഷ് പ്രൈസും നൽകി. തുടർന്ന്  വിദ്യാർഥികളുടെ  കലാപരിപാടികളും ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷി  വിളവെടുപ്പ്

ചെങ്ങന്നൂര്‍: ഭാരതീയ മസ്ദൂര്‍ സംഘ് ഇരമല്ലിക്കര അസംഘടിത യൂണിറ്റിന്റെ സ്വയംതൊഴില്‍ സംരംഭമായ സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ബിഎംഎസ് മേഖല പ്രസിഡന്റ് മധു കരിപ്പാലില്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായി തരിശ് കിടന്ന...

തങ്ക അങ്കി ഘോഷയാത്ര : ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് ശബരിമലയിലെത്തും

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ്...
- Advertisment -

Most Popular

- Advertisement -