കേരളത്തിന് കടമെടുക്കാൻ അനുവദിച്ചതും പ്രസ് ഇൻഫർമേഷൻ ബ്യൂറോ 24 മണിക്കൂറിനകം സ്‌റ്റേ ചെയ്തതും, മോദിയുടെ മെസേജുകൾ താഴേക്ക് പോകുന്നത് തടഞ്ഞതും, കേരളത്തിന് തരാനുള്ള പണം തരാൻ ഇടപെട്ടതുമെല്ലാം ബി ജെ പി യെ പ്രതികൂട്ടിലാക്കി. ഇതിനെല്ലാം പിന്തുണ നൽകിയ കോൺഗ്രസിനും ഇത് തിരിച്ചടിയായി.
ഇന്ത്യയിൽ ഇപ്പോൾ അതിവേഗ രാഷ്ട്രീയ മാറ്റം ഉണ്ടായികൊണ്ടിരിക്കുകയാണ്.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധികളൊന്നുമില്ല. 3 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തു വരികയാണ്. സപ്ലെകോ നിറഞ്ഞു കവിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്കാവശ്യമായ പണം നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
എൽഡിഎഫ് തിരുവല്ല അസംബ്ലി മണ്ഡലം ചെയർമാൻ അലക്സ് കണ്ണമല അധ്യക്ഷനായി.
മാത്യു ടി തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായാ അനിൽകുമാർ, എൽഡിഎഫ് നേതാക്കളായ രാജുഏബ്രഹാം, ആർ സനൽകുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, സജി അലക്സ്, ഫ്രാൻസിസ് വി ആൻ്റണി, ബാബു പറയത്തു കാട്ടിൽ, റെയിനാ ജോർജ്, ജേക്കബ് എം ഏബ്രഹാം, എം ബി നൈനാൻ, ബാബു പാലാക്കൽ, സജി ചാക്കോ, പോൾ മാത്യു, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു.