Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകരുവന്നൂര്‍ ബാങ്കിലെ...

കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 സീറ്റുകളിലാണ് മത്സരം നടന്നത്.സിപിഎമ്മും ബിജെപിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്കുമായി ബന്ധപ്പെട്ട് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് ഉയര്‍ന്നത്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പുവിവരം പുറത്തുവന്നത്.

300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. ഉന്നതതല കമ്മിറ്റി നടത്തിയ വിശദ പരിശോധനയില്‍  219 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തല്‍. 2020 മുതല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : വടകരയിൽ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു.തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്....

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിയിൽ ട്രെയിനറായിരുന്ന എസ് ഐ ജിമ്മി ജോർജിനെ(36)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് .
- Advertisment -

Most Popular

- Advertisement -